Posts

Malayalam movies

Image
Kannur (27/3/2018)

Venghakot Perumkaliyatam.വേങ്ങക്കോട്ട് പെരുങ്കളിയാട്ടം 2018

Image
Venghakot Perumkaliyatam (പെരുങ്കളിയാട്ടം) . 2018 January 12-17      Kerala. Kasaragod.                              ചെറുവത്തൂർ:പിലിക്കോട്: വേങ്ങക്കോട്ട് ഭഗവതിക്ഷേത്രത്തില്‍ പെരുങ്കളിയാട്ടമറിയിച്ചു പിലിക്കോട്: യാദവസമുദായത്തിന്റെ പ്രധാന ആരാധനാലയങ്ങളിലൊന്നായ പിലിക്കോട് വേങ്ങക്കോട്ട് ഭഗവതിക്ഷേത്രത്തില്‍ 2018 ജനുവരിയിൽ  പെരുങ്കളിയാട്ടം നടക്കും. ക്ഷേത്രം കോയ്മമാരും, അയ്യവര്‍ കാരണവന്മാരും, അന്തിത്തിരിയനും, കക്കാണനും, പത്തും, കമ്മിറ്റിക്കാരും, ക്ഷേത്രംതന്ത്രി കാളകാട്ടില്ലത്ത് നാരായണന്‍ തന്ത്രികളുടെയും സാന്നിധ്യത്തില്‍ പെരുങ്കളിയാട്ടം നടത്താനുള്ള ആഗ്രഹം ദേവിയെ അറിയിച്ചു. ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് വേങ്ങക്കോട്ട് ഭഗവതിക്ഷേത്രത്തില്‍ പെരുങ്കളിയാട്ടത്തിന് അരങ്ങൊരുങ്ങുന്നത്. ക്ഷേത്രമതിലകം കരിങ്കല്‍ പടുതല്‍ സമര്‍പ്പണ ഭാഗമായി നടന്ന ശുദ്ധിക്രിയകള്‍ക്കും, മഹാപൂജയ്ക്കുംശേഷമാണ് ദേവീസന്നിധിയില്‍ പെരുങ്കളിയാട്ടം നടത്താനുള്ള ആഗ്രഹമറിയിച്ച് സമ്മതംവാങ്ങിയത്. തുടര്‍ന്ന് കഴകപ്പുര നവീകരണ ധനസമ...

KERALA-KASRGOD Theyyam

Image
KERALA-KASRGOD Theyyam ഉത്തര മലബാറില്‍ കാണപ്പെടുന്ന ഒരു അനുഷ്ഠാന കലയാണ്‌ തെയ്യം. ദൈവം എന്ന പദത്തില്‍ നിന്നാണ്‌ തെയ്യത്തിന്റെ ഉത്പത്തി. ആര്യാധിനിവേശത്തിനു കീഴ്പെടാത്ത ദ്രാവിഡ പഴമയാണ്‌ തെയ്യങ്ങള്‍. പഴയങ്ങാടി പുഴയ്ക്കു വടക്കോട്ട്‌ 'കളിയാട്ടം' എന്നും പഴയങ്ങാടി മുതല്‍ വളപട്ടണം വരെ 'തെയ്യം' എന്നും വളപട്ടണം മുതല്‍ തെക്കോട്ട്‌ 'തിറയാട്ടം' എന്നും തെയ്യം അറിയപ്പെടുന്നു. നൃത്തം ചെയ്യുന്ന ദേവതമാരാണു തെയ്യങ്ങള്‍. തെയ്യത്തിന്റെ നര്‍ത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷത്തെ തെയ്യക്കോലം എന്നും പറയുന്നു. തെയ്യത്തിനായി പാടി വരുന്ന പാട്ടുകളെ] തോറ്റം പാട്ടുകള്‍ എന്നാണു പറയുക. തോറ്റം എന്നാല്‍ സ്ത്രോത്രം എന്നു തന്നെയാണു മനസ്സിലാക്കേണ്ടത്‌. തെയ്യത്തിനു മുമ്പായി വെള്ളാട്ടം എന്നൊരു അനുഷ്ഠാനം കൂടി കണ്ടു വരുന്നു. ഒരു തികഞ്ഞ അനുഷ്ഠാന കലയില്‍ വേണ്ട മന്ത്രാനുഷ്ഠാനം, തന്ത്രാനുഷ്ഠാനം, കര്‍മ്മാനുഷ്ഠാനം, വ്രതാനുഷ്ഠാനം എന്നിവയെല്ലാം തെയ്യത്തിനും ആവശ്യമാണ്‌. Vishnumoorth...