Venghakot Perumkaliyatam.വേങ്ങക്കോട്ട് പെരുങ്കളിയാട്ടം 2018
Venghakot Perumkaliyatam (പെരുങ്കളിയാട്ടം) . 2018 January 12-17
Kerala. Kasaragod.
ചെറുവത്തൂർ:പിലിക്കോട്: വേങ്ങക്കോട്ട് ഭഗവതിക്ഷേത്രത്തില്‍ പെരുങ്കളിയാട്ടമറിയിച്ചു
പിലിക്കോട്: യാദവസമുദായത്തിന്റെ പ്രധാന ആരാധനാലയങ്ങളിലൊന്നായ പിലിക്കോട് വേങ്ങക്കോട്ട് ഭഗവതിക്ഷേത്രത്തില്‍ 2018 ജനുവരിയിൽ പെരുങ്കളിയാട്ടം നടക്കും. ക്ഷേത്രം കോയ്മമാരും, അയ്യവര്‍ കാരണവന്മാരും, അന്തിത്തിരിയനും, കക്കാണനും, പത്തും, കമ്മിറ്റിക്കാരും, ക്ഷേത്രംതന്ത്രി കാളകാട്ടില്ലത്ത് നാരായണന്‍ തന്ത്രികളുടെയും സാന്നിധ്യത്തില്‍ പെരുങ്കളിയാട്ടം നടത്താനുള്ള ആഗ്രഹം ദേവിയെ അറിയിച്ചു.
ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് വേങ്ങക്കോട്ട് ഭഗവതിക്ഷേത്രത്തില്‍ പെരുങ്കളിയാട്ടത്തിന് അരങ്ങൊരുങ്ങുന്നത്.
ക്ഷേത്രമതിലകം കരിങ്കല്‍ പടുതല്‍ സമര്‍പ്പണ ഭാഗമായി നടന്ന ശുദ്ധിക്രിയകള്‍ക്കും, മഹാപൂജയ്ക്കുംശേഷമാണ് ദേവീസന്നിധിയില്‍ പെരുങ്കളിയാട്ടം നടത്താനുള്ള ആഗ്രഹമറിയിച്ച് സമ്മതംവാങ്ങിയത്. തുടര്‍ന്ന് കഴകപ്പുര നവീകരണ ധനസമാഹരണം തന്ത്രി കാളകാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരി നിര്‍വഹിച്ചു.
.................................................................
നീണ്ട 21 സംവത്സരങ്ങൾക്ക് ശേഷം നടക്കുന്ന പിലിക്കോട് ശ്രീ വേങ്ങക്കൊട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ത്തിന്റെ ഭാഗമായുള്ള നാൾമരം മുറിക്കൽ ചടങ്ങ്.....
............................................................
പിലിക്കോട്ശ്രീ വേങ്ങക്കൊട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട ഭാഗമായുള്ള നാട്ടെഴൂന്നള്ളത്ത്
................................................................
ആചാരപ്പെരുമയില്‍ വല്ലപ്പായക്ക് ഓലമുറിച്ചു
ചെറുവത്തൂര്‍: 21 വര്‍ഷത്തിന് ശേഷം പിലിക്കോട് വേങ്ങക്കോട്ട് ഭഗവതീ ക്ഷേത്രത്തില്‍ ജനവരി 12 മുതല്‍ 17 വരെ നടക്കുന്ന പെരുങ്കളിയാട്ട കലവറയിലേക്ക് ആവശ്യമായ 'വല്ലപ്പായ' ഒരുക്കുന്നതിന് ആചാരപ്പെരുമയില്‍ ഒാലമുറിച്ചു. പുലയന്‍ സമുദായ ആചാര കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൈതക്കാട് ശാസ്താ ക്ഷേത്ര സമീപത്താണ് ചടങ്ങ് നടന്നത്.
സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങളായ കൊടക്കല്‍ രാഘവന്‍, എം.കെ. കുഞ്ഞിരാമന്‍, മാപ്പിടിച്ചേരി ജാനകി, കാവുടുച്ചി മീനാക്ഷി എന്നിവര്‍ കാര്‍മ്മീകത്വം വഹിച്ചു. ആചാരസ്ഥാനീകരും വാല്യക്കാരും ശാസ്താ ക്ഷേത്രത്തില്‍ തൊഴതുവണങ്ങിയ ശേഷമാണ് ഓലമുറിക്കല്‍ ചടങ്ങ് നടത്തിയത്. കെ.കൃഷ്ണന്‍ പടന്ന, കെ. ദേവേന്ദ്രന്‍ മടിക്കുന്ന്, കെ. സുകുമാരന്‍ കാന്തിലോട്ട്, സന്‍ജീവന്‍ മടിവയല്‍, പ്രമോദ് പത്താനത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുറിച്ചെടുത്ത കൈതോല തലയിലേറ്റി ഘോഷത്തോടെ വീടുകളിലെത്തിച്ചു. ഓല ഉണക്കിയെടുത്ത ശേഷം പായ നെയ്യും. കളിയാട്ടത്തിന് മുന്നോടിയായി വാദ്യമേളങ്ങളുടെയും മുത്തുക്കുടകലുടേയും അകമ്പടിയോടെ ഘോഷയാത്രയായി 'വല്ലപ്പായ' ക്ഷേത്ര സന്നിധിയില്‍ സമര്‍പ്പിക്കും

About Temple

Comments
Post a Comment